ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ എതിര്‍പ്പ് ശക്തം. ഇടപ്പാടി പളനി സ്വാമി-ഒ പനീര്‍ശെല്‍വം പക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പരസ്യമാക്കുകയാണ്. അടുത്ത വര്‍ഷം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമാകുന്നത്.
ഇതിനിടെ മുഖ്യമന്ത്രിക്കും അനുയായികള്‍ക്കുമെതിരെ മന്ത്രി ഡി ജയകുമാറിന്റെ നേതൃത്വത്തില്‍ രഹസ്യമായി പത്ത് മുതിര്‍ന്ന തമിഴ്നാട് മന്ത്രിമാരുമായി മുന്‍ മുഖ്യമന്ത്രി കൂടിയായ ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ എസ് എ സെന്‍ഗോട്ടയ്യന്‍, പി തങ്കമണി, നഥാം വി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വൃത്തങ്ങള്‍ അനുസരിച്ച്, യോഗത്തില്‍ രണ്ട് വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അതില്‍ ഒന്ന്, ബിജെപി സഖ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, രണ്ടാമത്, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. പനീര്‍സെല്‍വം അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പലയിടത്തും പോസ്റ്റര്‍ പതിച്ചു. തേനിയില്‍ എടപ്പാടി പളനി സ്വാമിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു. ബിജെപി സഖ്യത്തിന്റെ പേരില്‍ എതിര്‍പ്പ് ശക്തമായതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. നേരത്തെ എടപ്പാടി കെ പളനിസ്വാമിയെ (ഇപിഎസ്) എ.ഐ.എ.ഡി.എം.കെ മന്ത്രി കെ.ടി രാജേന്ദ്ര ഭലാജി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് ഒപിഎസിന്റെ മണ്ഡലമായ തെനിയില്‍ നിന്ന് ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒപിഎസ് ഉള്ള പോസ്റ്ററുകള്‍ ഉയര്‍ന്നു.
Post Your Comments