ചെന്നൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരൻ ഒ. രാജയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടിക്ക് ദുഷ്പേര് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ.
Post Your Comments