ന്യൂഡൽഹി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റേയും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രം പിൻവലിച്ചു. ഇരുവര്‍ക്കും സുരക്ഷാ ഭീഷണികള്‍ നിലവില്‍ ഇല്ലെന്ന കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ പട്ടികയില്‍ നിന്ന് നീക്കിയത്. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമായിരുന്നു നൽകിയിരുന്നത്. ഇനി മുതൽ ഇരുവര്‍ക്കും സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ മാത്രമാണ് ഉണ്ടാകുക.
Post Your Comments