ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ്. പനീര്‍ശെല്‍വത്തിന് ഒപ്പം മുന്‍ മന്ത്രി കെ.പി. മുനുസ്വാമി, രാജ്യസഭാ എംപി വി. മൈത്രേയന്‍, മുന്‍ രാജ്യസഭാംഗം മനോജ് പാണ്ഡ്യന്‍ എന്നിവരും ഉണ്ടായിരുന്നു.
മോദിയുമായി സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മൈത്രേയന്‍ അറിയിച്ചു. അരമണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച . അതേസമയം അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ വിഷയമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments