ചെന്നൈ: ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിരിക്കുകയായിരുന്ന ശശികലയെ സുപ്രീം കോടതി വിധി കുറച്ചൊന്നുമല്ല ബാധിച്ചത്. എം.എല്‍.എമാരെ ആഡംബര ഹോട്ടലില്‍ പാര്‍പ്പിച്ച് ശശികല കളിച്ച രാഷ്ട്രീയ നാടകത്തിനാണ് അന്ത്യമായത്.
സുപ്രീംകോടതി വിധിയില്‍ പനീര്‍സെല്‍വം അനുകൂലികള്‍ തമിഴ്നാട്ടിലാകെ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചിരിക്കുകയാണ്. ശശികല പക്ഷത്തെ എം.എല്‍.എമാരുടെ ഒഴുക്കും സെല്‍വം പക്ഷം പ്രതീക്ഷിക്കുന്നു. ശശികല കുറ്റക്കാരി, തമിഴ്നാട് രക്ഷപ്പെട്ടു എന്നാണ് വിധി അറിഞ്ഞ ഉടനെ ക്യാമ്പിന്റെ ആദ്യ ട്വീറ്റ്. അതിനിടെ ചൊവ്വാഴ്ച രാവിലെ വേഷം മാറി ഒരു എം.എല്‍.എ പന്നീര്‍ സെല്‍വം പക്ഷത്തേക്ക് പോയിരുന്നു. എം.എല്‍.എ മാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പനീര്‍ശെല്‍വം പക്ഷം ആരോപിച്ചിരുന്നു. അതേസമയം, തമിഴ് ജനതയുടെ വലിയ വിജയമാണ് വിധിയെന്നും സത്യത്തിന്റെയും നീതിയുടെയും വിജയമാണ് വിധിയെന്നും ഡി.എം.കെ പ്രതികരിച്ചു.
Post Your Comments