ഇസ്ളാമാബാദ്:ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിച്ച് പാകിസ്ഥാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രണയ ദിനാഘോഷം ഇസ്ളാമിക സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ചുള്ള പൊതു താല്പര്യ ഹർജ്ജിയിലാണ് കോടതിയുടെ തീരുമാനം. പൊതു ഇടങ്ങളിൽ പ്രണയ ദിനാഘോഷങ്ങൾ പാടില്ലെന്നും ഇത് സംബന്ധിച്ച് ദൃശ്യ പത്ര മാധ്യമങ്ങൾ പ്രചാരണം നൽകരുതെന്നും കോടതി നിർദ്ദേശിച്ചു.
Post Your Comments