ചെന്നൈ: തമിഴ്‌നാട് എഐഎഡിഎംകെ തന്നെ ഭരിക്കുമെന്ന് ശശികല. തനിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്നും എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്നും ശശികല പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പുതിയ കാര്യമല്ലെന്നും നേരത്തെയും പാര്‍ട്ടിയെ തകര്‍ക്കാര്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും ശശികല പറഞ്ഞു.
എംഎല്‍എമാരുമായി താന്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. ശശികലയെ പിന്തുണച്ചവരെല്ലാം ഇപ്പോള്‍ കാലുമാറി പനീര്‍സെല്‍വത്തെ അനുകൂലിച്ച സന്ദര്‍ഭത്തിലാണ് ശശികല ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. ജനാധിപത്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ശശികല പറഞ്ഞു.
ഒരു സ്ത്രീയ്ക്ക് രാഷ്ട്രീയത്തില്‍ നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ പ്രതിസന്ധി ഇപ്പോഴല്ല നേരിടുന്നത്. നേരത്തെ അമ്മയ്ക്കൊപ്പം നിന്നും ഇത്തരം സാഹചര്യങ്ങള്‍ തരണം ചെയ്തിട്ടുണ്ടെന്നും ശശികല പറഞ്ഞു.
Post Your Comments