ചെന്നൈ: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒ. പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബി.ജെ.പിനെല്ലും പതിരും തിരിയാന്‍ സഭാതലത്തിലെ വിശ്വാസവോട്ടാണ് വേണ്ടതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. പ്രധാന പ്രതിപക്ഷമായ ഡി.എം.കെ. ഉള്‍പ്പടെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സഭവിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ്നാട്.
നിയമസഭാംഗങ്ങളുടെ പിന്തുണ തെളിയിക്കേണ്ടത് പൊതുസമ്മേളനത്തിലോ രാജ്ഭവനിലോ അല്ല സഭാതലത്തിലാണെന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടുകഴിഞ്ഞു.
സഭാതലത്തില്‍ ആരുടെ സര്‍ക്കാരാണ് വിശ്വാസം തെളിയിക്കേണ്ടത് എന്നതാണ് പ്രശ്നം. ബി.ജെ.പി ഒ. പനീര്‍സെല്‍വത്തിനെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി രാജ വ്യക്തമാക്കി.
Post Your Comments