ചെന്നൈ: ഇപ്പോള്‍ തമിഴകത്ത് പനീര്‍ ശെല്‍വത്തിന് ലഭിക്കുന്ന പിന്തുണ ശാശ്വതമായി നിലനിര്‍ത്തണമെങ്കില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ സാനിധ്യം അനിവാര്യമാണെന്ന നിലപാടുമായി ബിജെപി കേന്ദ്ര നേതൃത്വം.ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ അണ്ണാ ഡിഎംകെയെ പിളര്‍ത്തി പനീര്‍ശെല്‍വത്തിന്റെ കൂടെ നിര്‍ത്തുന്നതിനായുള്ള നീക്കങ്ങളാണ് ബി ജെ പി ഇപ്പോള്‍ നടത്തി വരുന്നത്.
ഡിഎംകെ പിന്തുണയോടെ കുറച്ച് കാലം പനീര്‍ശെല്‍വം ഭരിക്കട്ടെയെന്നും പിന്നീട് രാഷട്രപതി ഭരണത്തിലേക്ക് പോകാനുള്ള സാധ്യത പരിഗണിക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ഭൂരിപക്ഷം ആര്‍ക്കും സഭയില്‍ തെളിയിക്കാന്‍ പറ്റിയില്ലങ്കില്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ രാഷ്ട്രപതി ഭരണത്തിലെത്തും.
അണ്ണാ ഡിഎംകെ എം എല്‍ എമാരെ ഒറ്റക്ക് കാണാന്‍ ഗവര്‍ണ്ണര്‍ നടത്തുന്ന നീക്കവും എം എല്‍ എമാരെ കണ്ടെത്താന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദ്ദേശവും ശശികല വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.
സ്വന്തം പാളയം വിട്ടാല്‍ എം എല്‍ എമാര്‍ കൂട് മാറുമെന്ന ഭയം ശശികല വിഭാഗത്തിനുണ്ട്.
ഇതിനിടെ പിന്തുണയുണ്ടെന്ന ഒപ്പ് ശശികല വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന എസ് പി ഷണ്‍മുഖനാഥന്‍ എം എല്‍ എ പൊലീസില്‍ പരാതി നല്‍കിയത് ഗവര്‍ണ്ണര്‍ക്ക് കച്ചി തുരുമ്ബായിട്ടുണ്ട്.
എം എല്‍ എമാരെ നേരിട്ട് കണ്ടാല്‍ ചുരുങ്ങിയത് 40 പേരെങ്കിലും തന്നോടൊപ്പം ഉണ്ടാകുമെന്നാണ് പനീര്‍ശെല്‍വം ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
ണ് പുറത്ത് വരുന്ന വിവരം.
Post Your Comments