ചെന്നൈ: രാഷ്ട്രീയ ബലാബലം ശക്തമാവുന്നു തമിഴ്നാട്ടിൽ ബി ജെ പി യുടെ പിന്തുണ പനീർസെൽവത്തിനെന്ന് റിപോർട്ടുകൾ .മുഖ്യമന്ത്രി സ്ഥാനത്ത് പനീര്‍ശെല്‍വം തുടരാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ് .ബി ജെ പി സംസ്ഥാന നേതൃത്വവും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.അണ്ണാ ഡിഎംകെ എം എല്‍ എമാരെ ഒറ്റക്ക് കണ്ട് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.മുന്‍ ബി ജെ പി നേതാവ് കൂടിയായ ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് ഇതു സംബന്ധമായ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കര്‍ നല്‍കിയതായാണ് പറയപ്പെടുന്നത്.
ആദ്യം ശശികല സുപ്രീം കോടതിയിലുളള അവിഹിത സ്വത്ത് സമ്ബാദന കേസില്‍ കുറ്റവിമുക്തയായി വരട്ടെ എന്ന നിലപാടിലാണ് ബി ജെ പി നേതാക്കള്‍. അതല്ലെങ്കില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തമിഴ്നാടും ഇന്ത്യയും നാണം കെടുമെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം.
Post Your Comments