NewsInternational

കിടക്കയിൽ മൂത്രമൊഴിച്ചു- കുട്ടിയോട് മാതാപിതാക്കൾ ചെയ്തത്

കിടക്കയിൽ രാത്രി ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിച്ചതിനു അമ്മയും രണ്ടാനച്ഛനും ചേർന്ന് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു.ഫ്രാൻസിലാണ് സംഭവം. വീടിനടുത്തുള്ള കനാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ ശരീരമാകമാനം വലുതും ചെറുതുമായ അനേകം മുറിവുകൾ ഉണ്ടായിരുന്നു, മൂക്ക് തകർന്ന നിലയിലുമായിരുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കാർഡിയാക് അറസ്റ് എന്നായിരുന്നു രേഖപ്പെടുത്തിയത്.

അമ്മയും വളർത്തച്ഛനും പോലീസ് കസ്റ്റഡിയിലാണ്.കിടക്ക വൃത്തികേടാക്കുന്നതിനു മിക്കവാറും ദിവസങ്ങളിൽ ഇരുവരും ചേർന്ന് കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും മർദ്ദിക്കുകയും ശേഷം കുട്ടിയെ കാണാതാവുകയുമായിരുന്നു, തുടർന്നാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.താമസസ്ഥലത്തു നിന്ന് 200 മീറ്റർമാറി ബോധമറ്റനിലയിൽ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയെന്നും ആംബുലൻസ് വിളിച്ച് കുഞ്ഞിനെ ആശുപത്രിയിലാക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button