IndiaNews

കാമുകിയെ കൊന്ന് സിമന്റൊഴിച്ച് വീട്ടിനകത്ത് ഒളിപ്പിച്ച സംഭവം: സമാനരീതീയിൽ മാതാപിതാക്കളെയും കൊന്നതായി പോലീസ്

ഭോപ്പാല്‍ : കാമുകിയെ കൊന്ന് സിമന്റൊഴിച്ച് കല്ലാക്കി വീട്ടിനകത്ത് ഒളിപ്പിച്ച ഉദ്യാൻ ദാസ് എന്ന യുവാവ് ഏഴ് വര്‍ഷം മുമ്പ് മാതാപിതാക്കളെയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പോലീസ്. കാമുകിയെ കൊന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ 2010ല്‍ മാതാപിതാക്കളെ കൊന്ന് വീടിനുള്ളില്‍ മറവ് ചെയ്ത കാര്യം ഇയാള്‍ സമ്മതിച്ചത്. കൊല നടത്തുമ്പോൾ ഉദ്യാൻ ദാസിന് 18 വയസായിരുന്നു. ബന്ധുക്കളുമായും ഇവര്‍ അകലം പാലിച്ചിരുന്നതിനാല്‍ മാതാപിതാക്കളുടെ തിരോധാനം സംബന്ധിച്ച് ആരും പരാതി നല്‍കിയിരുന്നില്ല.

പശ്ചിമ ബംഗാളുകാരിയായ ആകാംഷ ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ഉദ്യാന്‍ ദാസിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാണാതായ മകളെക്കുറിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി ഉദ്യാൻ ദാസിന്റെ വീടിനകത്ത് കണ്ടെത്തി. യു എസില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്. ഭോപ്പാലിൽ നിന്ന് യുവതി വീട്ടുകാരോട് ദിവസേന വീഡിയോ കോൾ ചെയ്‌ത്‌ സംസാരിക്കുമായിരുന്നു. രണ്ട് മാസമായി ആകാംഷ വീഡിയോ കാള്‍ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button