പേരൂര്‍ക്കട: ലോ അക്കാദമി സമരത്തില്‍ സഹായം തേടി സി.പി.ഐ ആസ്ഥാനത്തെത്തിയെന്ന പ്രചരണം തള്ളി ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. സി.പി.ഐ ആസ്ഥാനത്തു നിന്ന് കാണണമെന്നാവശ്യപ്പെട്ട് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. താന്‍ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയില്‍ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ സ്വന്തം കാര്‍ അല്ല ഉപയോഗിക്കുന്നത്. അതിനാൽ പിതാവിനൊപ്പം പോകുകയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത് പിതാവ് നാരായണന്‍ നായരാണ്. താന്‍ കാറില്‍ത്തന്നെ ഇരിക്കുകയായിരുന്നെന്നും ലക്ഷ്മി നായര്‍ പറയുന്നു.
മാത്രമല്ല ചിലർ താന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ നിന്നു തന്നെ താന്‍ പോരാടുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. പേരൂര്‍ക്കടയിലെ ലോ അക്കാദമയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സഹായം തേടി ലക്ഷ്മി നായരെത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇരുവരുടെയും അഭ്യര്‍ത്ഥന തള്ളിയതായും സി.പി.ഐ വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതാണ് ലക്ഷ്മി നായര്‍ തള്ളിക്കളയുന്നത്.
Post Your Comments