NewsGulf

സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസ്; നിരവധി വിദേശികള്‍ക്ക് ശിക്ഷ വിധിച്ചു

റിയാദ്: സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികകൾക്ക് ശരീഅത് കോടതികള്‍ ശിക്ഷ വിധിച്ചതായി അധികൃതര്‍ അറിയിച്ചു. 216 വിദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെയുളള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ഏജന്‍സികളുമാണ്. രാജ്യത്തെ വിവിധ ശരീഅത് കോടതികളിലാണ് പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികളായവര്‍ക്കെതിരെയുളള കുറ്റ വിചാരണ നടത്തിയത്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കേസുകളിലെ വിദേശികള്‍ക്ക് തടവു ശിക്ഷ ലഭിക്കും.

മാത്രമല്ല ഇവരെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തും. ഇവരില്‍ നിന്നു പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളാണ് അധികൃതര്‍ പുറത്തു വിട്ടത്. ഏറ്റവും കൂടുതല്‍ വിദേശികള്‍ പിടിയിലായത് ദമ്മാം പ്രവിശ്യയിലാണ്. 66 വിദേശികളെയാണ് കോടതി ശിക്ഷിച്ചത്. മറ്റു കേസുകൾ ജിസാന്‍, മക്ക, റിയാദ്, എന്നിവിടങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തത്. പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ പ്രകാരമാണ് ശിക്ഷ. ഇത് പ്രകാരം കുറ്റക്കാര്‍ക്ക് 10 വര്‍ഷം തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

സൗദി അറേബ്യയിലേക്കു വരുന്നവരും മടങ്ങി പോകുന്നവരും സ്വര്‍ണവും ട്രാവലേഴ്‌സ് ചെക്കും ഉള്‍പ്പെടെ 60,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കുന്നതിന് കസ്റ്റംസ് അധികൃതരെ രേഖാ മൂലം അറിയിക്കണം. അല്ലാത്തവര്‍ പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ പ്രകാരം ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button