Gulf

പുതിയ വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ചു

സലാല•ഒമാനിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ സര്‍വീസ് ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ സലാലയില്‍ നിന്ന് തലസ്ഥാനമായ മസ്ക്കറ്റിലേക്കായിരുന്നു ആദ്യ സര്‍വീസ്.

സമാഹറം എന്ന് പേരിട്ട എയര്‍ബസ് എ-320 വിമാനം രാവിലെ 10.05 നാണ് സലാല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ആദ്യത്തെ 10 ദിവസത്തേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളാകും സലാല-മസ്ക്കറ്റ്-സലാല റൂട്ടില്‍ സലാം എയര്‍ നടത്തുക. തുടര്‍ന്ന് ഇത് മൂന്നായി ഉയര്‍ത്തും. പിന്നീട് വരുന്ന ആഴ്ചകളില്‍ പ്രതിദിനം നാല് സര്‍വീസുകളായി വര്‍ധിപ്പിക്കുമെന്നും സലാം എയര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ഷെയ്ഖ് ഖാലിദ്‌ അല്‍-യഹമ്മദി പറഞ്ഞു.

salam air01

ഫെബ്രുവരി 15 ന് ദുബായിലേക്കാകും സലാം എയറിന്റെ ആദ്യ അന്തരാഷ്ട്ര സര്‍വീസ്. പാട്ടത്തിനെടുത്ത മൂന്ന് എയര്‍ബസ് എ-320 സിംഗിള്‍ ഐസ്ല്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് അഞ്ചായി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഒപ്പം സൗദിയിലെ ജിദ്ദ, പാകിസ്ഥാനിലെ കറാച്ചി, സിയാല്‍കോട്ട്, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.

നിലവില്‍ ഒമാന്റെ ആഭ്യന്തര വ്യോമഗതാഗത രംഗം പൂര്‍ണ്ണമായും ദേശിയ വിമനാക്കമ്പനിയായ ഒമാന്‍ എയറിന്റെ കൈവശമാണ്. അതേസമയം, ഗള്‍ഫ് മേഖലയില്‍ നിരവധി ബജറ്റ് എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ഫ്ലൈനാസ്, ദുബായിലെ ഫ്ലൈദുബായ്, ഷാര്‍ജയിലെ എയര്‍ അറേബ്യ, കുവൈത്തിലെ ജസീറ എയര്‍വേയ്സ് എന്നിവയാണ് ഗള്‍ഫ് മേഖയിലെ ബജറ്റ് എയര്‍ലൈനുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button