മസ്‌കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സർവ്വീസുകൾ.
രണ്ടു കേരള സെക്ടറുകളിൽ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് നിലവിൽ സലാം എയർ സർവ്വീസ് നടത്തിവരുന്നുണ്ട്. സുഹാർ – കോഴിക്കോട് സർവ്വീസ് ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാകും.
Read Also: തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം
Post Your Comments