മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങി ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ സർവീസിന് തുടക്കമാകുക. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഞായർ, ബുധൻ ദിവസങ്ങളിൽ രാവിലെ 8:45-നും, ശനിയാഴ്ച ഉച്ചയ്ക്ക് 3:30-നും, വ്യാഴാഴ്ച വൈകിട്ട് 4:10-നും തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് വിമാനം പുറപ്പെടും. 3 മണിക്കൂറും 45 മിനിറ്റുമാണ് യാത്ര സമയം.
മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ രാവിലെ 2:20-നും, വ്യാഴാഴ്ച രാവിലെ 8:30-നും, ശനിയാഴ്ച രാവിലെ 9:10-നും പുറപ്പെടുന്നതാണ്. 3 മണിക്കൂറും 55 മിനിറ്റുമാണ് യാത്രാസമയം. 162 യാത്രക്കാരെ ഉൾക്കൊള്ളുന്ന ബോയിംഗ് 737 വിമാനമാണ് സർവീസിനായി ഉപയോഗിക്കുക. ഇക്കണോമി ക്ലാസിന് ശരാശരി 20,274 രൂപയും, ബിസിനസ് ക്ലാസിന് 67,800 രൂപയുമാണ് നിരക്ക്. അതേസമയം 2024 മാർച്ച് വരെ ഒമാൻ എയർ അന്താരാഷ്ട്ര റൂട്ടുകളിൽ ഇക്കണോമി ക്ലാസിൽ 20 ശതമാനവും, ബിസിനസ് ക്ലാസിൽ 15 ശതമാനവും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി
Post Your Comments