മസ്‌കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.
ഓഗസ്റ്റ്-ഒക്ടോബർ കാലയളവിൽ കൊച്ചി, ചെന്നെ, ഡൽഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് പ്രതിവാരം പത്തു വീതം സർവ്വീസുകൾ നടത്താനാണ് അധികൃതരുടെ തീരുമാനം. നിലവിൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഏഴു സർവ്വീസുകളാണ് ഒമാൻ എയർ നടത്തുന്നത്.
അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ചത്. ഡൽഹി, കൊച്ചി, ചെന്നൈ, ബംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഒമാൻ എയർ സർവ്വീസ് നടത്തുന്നത്. ഓരോ ആഴ്ചയും ഈ എട്ടു നഗരങ്ങളിലേക്ക് മസ്‌കത്തിൽ നിന്നും ആകെ 122 വിമാന സർവ്വീസുകളാണുള്ളത്.
Read Also: സൽമാൻ ഖാന് പിന്നാലെ, കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി: മുംബൈ പോലീസ് കേസെടുത്തു
Post Your Comments