മസ്ക്കറ്റ്• യാത്രക്കാരനെ പഴുതാര കടിച്ചതിനെത്തുടര്‍ന്ന് ഒമാന്‍ എയര്‍ വിമാനം വൈകി. ഒമാന്‍ എയറിന്റെ മസ്ക്കറ്റ്-ലണ്ടന്‍ (ഡബ്ല്യൂ വൈ 101) വിമാനമാണ് വൈകിയത്.
ഞയറാഴ്ചയാണ് സംഭവം. യാത്രക്കാരന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പഴുതാരയാണ് കടിച്ചതെന്ന് ഒമാന്‍ എയര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വൈദ്യസഹായം ആവശ്യപ്പെടുകയും കടിയേറ്റയാളെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കുടുംബത്തോടൊപ്പം ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഒമാന്‍ എയര്‍ മാപ്പ് പറഞ്ഞു.
ലണ്ടനിലേക്ക് പോകാന്‍ കണക്ഷന്‍ ഫ്ലൈറ്റിനായി മസ്ക്കറ്റില്‍ ഇറങ്ങിയതായിരുന്നു ദക്ഷിണേഷ്യക്കാരനായ യാത്രക്കാരന്‍. സംഭവത്തെത്തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ 18 മിനിറ്റ് വൈകിയാതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എയര്‍ബസ് എ-330 വിമാനത്തില്‍ 197 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Post Your Comments