ന്യൂഡല്‍ഹി•രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായ രാഷട്രീയാന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ഇന്ത്യ ടുഡേയുടെ “മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മോദി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് 360 സീറ്റുകള്‍ വരെ ലഭിക്കും. അതേസമയം, കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം വെറും 60 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേയും കാര്‍വിയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു. നോട്ട് അസാധുവാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്താകമാനം പ്രധാനമന്ത്രി ജനപ്രീതി വര്‍ധിപ്പിച്ചുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 9 വരെയാണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ സഖ്യത്തിന് 42% വോട്ടുകള്‍, അതായത് 360 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ആഗസ്റ്റില്‍ നടത്തിയ സര്‍വേയിലേതിനെക്കാള്‍ 56 സീറ്റുകള്‍ അധികമാണിത്. ബി.ജെ.പിയ്ക്ക് മാത്രമായി 305 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 25% ശതമാനം വോട്ടുകള്‍ മാത്രം ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് 33% വരെ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 65% പേരുടെ പിന്തുണയുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെ അപേക്ഷിച്ച് 15% പിന്തുണയാണ് മോദിയ്ക്ക് വര്‍ധിച്ചത്. കറന്‍സി അസാധുവാക്കല്‍ മോദിയുടെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണ് സര്‍വേ തെളിയിക്കുന്നത്. എതിരാളിയായ രാഹുല്‍ ഗാന്ധിയ്ക്ക് 10 % പേരുടെ പിന്തുണയേ ഉള്ളൂ.
സര്‍വേയില്‍ പങ്കെടുത്ത 45% പേര്‍ കറന്‍സി അസാധുവാക്കല്‍ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സഹായകമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35%ഇര നടപടി സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 80% പേരും കറന്‍സി അസാധുവാക്കിയ നരേന്ദ്രമോദിയുടെ നടപടിയെ ശരിവച്ചു. 55% പേര്‍ കുറച്ചു കൂടി ആസൂത്രണത്തോടെ കറന്‍സി അസാധുവാല്‍ നടപ്പിലാക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 51 ശതമാനം പേര്‍ നേട്ടത്തിലേറെ ക്ലേശമാണ് കറന്‍സി നിരോധനം സമ്മാനിച്ചതെന്നും അഭിപ്രയപ്പെട്ടു.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇന്ദിരാഗാന്ധിയെക്കാളും അടല്‍ ബിഹാരി വാജ്പേയിയെക്കാളും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടത് 39% പേരാണ്. ആഗസ്റ്റില്‍ ഇത് 33% ആയിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിയ്ക്ക് വെല്ലുവിളിയാകാന്‍ രാഹുലിന് കഴിയുമെന്ന് 28% ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ആഗസ്റ്റില്‍ ഇത് 23% ആയിരുന്നു.
Post Your Comments