NewsIndia

റിപ്പബ്ലിക് ദിനപരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിവനിത

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിവനിത. ഡല്‍ഹിയില്‍ താമസമാക്കിയ തലശ്ശേരി കോടിയേരി ചിറയ്ക്കല്‍ ദാമോദരന്റെയും ആശാലതയുടെയും മകളായ ലെഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ് ഇത്തവണ നാവികസേനയെ നയിക്കുക. ഐ.എന്‍.എസ്. ചില്‍ക്കയില്‍നിന്നുള്ളവരെയാണ് 144 അംഗ നാവികസേനാ കണ്ടിജെന്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ വിജയ്ചൗക്കില്‍നിന്ന് ഇന്ത്യാഗേറ്റിലേക്കുപോയി വലംവെച്ചുകൊണ്ട് ഏതാണ്ട് 14 കിലോമീറ്റർ സഞ്ചരിക്കാനായി ഭുവനേശ്വറില്‍ 21 കിലോമീറ്ററാണ് പരിശീലനം നടത്തിയത്. രാജസ്ഥാന്‍ ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍നിന്ന് ബി.ടെക്. പൂര്‍ത്തിയാക്കിയശേഷമാണ് അപർണ നാവികസേനയില്‍ ചേര്‍ന്നത്. 2015-ലെ റിപ്പബ്ലിക് ദിനപരേഡിലും അപര്‍ണ പങ്കെടുത്തിരുന്നെങ്കിലും സേനയെ നയിക്കാന്‍ ഈ വർഷമാണ് അവസരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button