മുംബൈ: മഹാരാഷ്ട്രയിലെ യവാത്മലില്‍ ഗര്‍ഭനിരോധന ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്ടര്‍ ആമാശയം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. യവാത്മലിലെ ബെലോറയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ നടത്തിയ ശസ്ക്രിയയിലാണ് ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചത്.
ശാരദ കാലെ എന്ന സ്ത്രീയാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ശാരദയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോ. സ്വപ്നില്‍ സാത്പുതെയ്ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments