
എറണാകുളം: ബീഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസ്സുള്ള ബീഹാർ സ്വദേശിയായ യുവാവിന്റെ മൂത്രസഞ്ചിയിൽ ആണ് 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ കുടുങ്ങിയത്. അപൂർവ്വം ശാസ്ത്രക്രിയയിലൂടെയാണ് ചൂണ്ട നൂൽ പുറത്തെടുത്തത്.
മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. രാത്രി ലിംഗത്തിൽ ഉറുമ്പ് കടന്നു പോയതായി തോന്നൽ ഉണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ട നൂൽ കടത്തിവിടുക ആയിരുന്നു ഇയാൾ.
ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമൂവൽ ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. രോഗി സുഖം പ്രാപിച്ചു വരുന്നു. സിസ്റ്റോസ്കോപ്പിക് ഫോറിൻ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപ്പിക് കീഹോൾ സർജറി വഴിയാണ് ഫോറിൻ ബോഡി പുറത്തെടുത്ത്.
Post Your Comments