KeralaLatest NewsNews

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഐ.സി.യുവിൽ വെച്ച് പീഡിപ്പിച്ച ശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്: ഒടുവിൽ അറസ്റ്റ്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ വെച്ച് അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് പീഡിപ്പിച്ചത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്തത് പോലെ പ്രതി പോയത് വിനോദയാത്രയ്ക്കായിരുന്നു. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് ആണ് ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തീയറ്ററിൽ നിന്നും യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ക്രൂരമായ പീഡനം നടന്നത്. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതിക്ക് എതിർക്കാനോ ബഹളം വായിക്കാനോ സാധിച്ചിരുന്നില്ല. മയക്കം വിട്ടുണർന്നപ്പോൾ ഭർത്താവിനോടാണ് യുവതി സംഭവം പറഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

ഐസിയുവിലെ നഴ്സിനോട് പരാതി പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button