KeralaLatest NewsNews

2,000 രൂപ കൈക്കൂലി വാങ്ങി, ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

 

തിരുവനന്തപുരം : 2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയാണ് 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായത്.

കാസര്‍കോഡ് സ്വദേശിയായ പരാതിക്കാരന്റെ ഹെര്‍ണിയയുടെ ചികിത്സക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനെ കണ്ടിരുന്നു.

Read Also: എസ്‌യുവി സെഗ്മെന്റിൽ കരുത്തറിയിക്കാൻ ഹോണ്ട എത്തുന്നു! പുതിയ മോഡൽ വിപണിയിലേക്ക്

അദ്ദേഹം ഓപ്പറേഷന് നിര്‍ദ്ദേശിക്കുകയും, അനസ്‌തേഷ്യ ഡോക്ടറായ ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്‍ അനസ്‌തേഷ്യ ഡോക്ടറായ ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷന്‍ നേരത്തെ ആക്കുന്നതിലേക്ക് വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടപ്പോള്‍ നേരത്തെ ഓപ്പറേഷന്‍ നടത്തണമെങ്കില്‍ 2,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് വടക്കന്‍ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോഡ് വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് 6:30 ഓടെ കാസര്‍കോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച് 2,000 രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button