KeralaNattuvarthaNews

നാടിനെ ഹരിതസുന്ദരമാക്കാൻ പോള്‍ മെമ്പറും നാട്ടുകാരും ഒറ്റക്കെട്ട്; യുവ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയം

പത്തനംതിട്ട; കുളനട ഗ്രാമപഞ്ചായത്തിലെ ഉളനാട് എന്ന ഗ്രാമം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ക്ക് എന്തെല്ലാം ചെയ്യാമെന്നതിന്റെ ഉത്തമ നിദര്‍ശനമാവുകയാണ് ഈ ഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നാടിനെ ഹരിതാഭമാക്കാന്‍ രംഗത്തിറങ്ങിയത് നാട്ടുകാര്‍ ആകമാനമാണ്. നേതൃത്വം കൊടുക്കുന്നതാകട്ടേ, പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പോള്‍ രാജനും. ‘സുന്ദര ഗ്രാമം സുസ്ഥിര ഗ്രാമം’ എന്ന പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു.

കേരള സർക്കാർ ഡിസംബർ 8ന് കൃഷി, ജലം, മാലിന്യ സംസ്കരണം, എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് കുളനട ഗ്രാമ പഞ്ചായത്തിൽ ഉളനാട് വാർഡിൽ ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കാർഷിക സംരഭങ്ങൾ വാർഡിൽ അന്നു തന്നെ ആരംഭിച്ചു കഴിഞ്ഞു. ഒരു ഏക്കർ സ്ഥലത്തു കുടുംബശ്രീ മുഖനെ ജൈവ പച്ചകറി കൃഷി ആരംഭിച്ചു.

ബഹുജന പങ്കാളിത്തത്തോടെ ഗ്രാമത്തിന് സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഡിസംബർ 29 ന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു . മാലിന്യ സംസ്കരണം സംബന്ധിച്ച പ്രചാരണ പരിപാടികളാണ് അന്നു നടത്തിയത്. നാഷണൽ സർവ്വീസ് സ്‌കീം, കുടുംബശ്രീ, അയൽസഭകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് അത് സംഘടിപ്പച്ചത്. പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും വീടുകളിൽ നേരിട്ടെത്തി ശേഖരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ജില്ല ശുചിത്വ മിഷന്റെ അംഗീകൃത ഏജൻസിയായ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ് ഗ്ലോബൽ ട്രേഡേഴ്സിന് കൈമാറി. അങ്ങനെ ഹരിതാഭമായ പരിസ്ഥിതി സൗഹൃദമായ നാടായി ഉളനാട് മാറ്റുന്ന പ്രവർത്തനമാണ് സുന്ദര ഗ്രാമം സുസ്ഥിര ഗ്രാമം എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്ലാസ്റ്റിസിനെ ചെറുക്കുന്നതിനായി കുടുംബശ്രീ യൂണിറ്റ് മുഖേനെ പേപ്പർ ബാഗ് നിർമാണവും ആരംഭിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ഉളനാട് പോളച്ചിറയിലെ ജലം ഒഴുകിപോകുന്നത് തടയുന്നതിനായി വർഷങ്ങളോളം തകരാറിലായ ഷട്ടർ ഈ പദ്ധതിയുടെ ഭാഗമായി പുനഃസ്ഥാപിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന, ശുചിത്വ സുന്ദരമായ ജല സമൃദ്ധിയുള്ള നാടായി ഗ്രാമത്തെ മാറ്റുകയാണ് പ്രസ്തുത പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വാർഡ്‌ മെമ്പർ പോൾ രാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button