നെടുമങ്ങാട്: ആനാട് വില്ലേജ് ഓഫീസിൽ നിന്ന് ഓഫീസ് സീൽ മോഷണം പോയതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു.
തുടർന്ന്, വില്ലേജ് ഓഫീസർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസമായി ജാതി, വരുമാന, മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾക്കുമായി എത്തുന്നവർക്ക് സീൽ വെച്ച രേഖകൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്
Read Also : ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
ദിവസങ്ങൾക്ക് മുമ്പ് ജീവനക്കാർ ഓഫീസ് അടക്കാതെ പോയ സംഭവവും നടന്നിരുന്നു. ആനാട് വില്ലേജ് ഓഫീസിൽ നിന്ന് സീലുകൾ കാണാതായതിനെക്കുറിച്ചും ഓഫീസ് അടക്കാതെ ജീവനക്കാർ സ്ഥലം വിട്ടതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മൂഴി, ആനാട് മണ്ഡലം പ്രസിഡന്റുമാരായ വേട്ടംപള്ളി സനലും പുത്തൻപാലം ഷഹീദും രംഗത്തെത്തി.
Post Your Comments