താമരശ്ശേരി: പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്. രോഗിയുടെ ബന്ധുവില്‍ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോകോളജിസ്റ്റ് ഡോ. കെ.പി. അബ്ദുള്‍ റഷീദിനെയാണ് വിജിലന്‍സ് പിടികൂടിയത്.
താമരശേരി ഗവ. ആശുപത്രിയ്ക്ക് സമീപത്തായാണ് ഡോ. റഷീദിന്റെ വീട്. താമരശേരി ലയണ്‍ ക്ലബിന്റെ ഭാരവാഹിയും ഐഎംഎ ബ്രാഞ്ചിന്റെ മുന്‍ പ്രസിഡന്റുമാണ് റഷീദ്.
Post Your Comments