തിരുവനന്തപുരം : അണ്ടലൂരില്‍ സന്തോഷ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ആരോപിച്ച സി.പി.എം. മാപ്പു പറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമതി അംഗം വി.മുരളീധരന്‍. കൊലപാതകത്തിന് കാരണക്കാരായ ആറ് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. സി.പി.എമ്മിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നതാണ് സി.പി.എം. പ്രവര്‍ത്തകരുടെ അറസ്റ്റ്. ബി.ജെ.പിക്കാര്‍ തമ്മിലുള്ള തര്‍ക്കവും സ്വത്ത് തര്‍ക്കവുമാണ് സന്തോഷ് കുമാറിന്റെ കൊലപാതകത്തിനു കാരണമെന്നാണ് സി.പി.എം. നേതാക്കളും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും തുടക്കം മുതല്‍ പറഞ്ഞത്. ഇത് ശുദ്ധ അസംബന്ധമാണെന്ന് ഈ അറസ്റ്റോടെ തെളിഞ്ഞിരിക്കുകയാണ്. ഈ കൊലപാതകങ്ങളെല്ലാം നടക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്നും വി.മുരളീധരന്‍ ആരോപിച്ചു.
കൊലപാതകങ്ങളെല്ലാം നടക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്നും മുരളീധരന്‍ പ്രസ്താനവനയില്‍ ആരോപിച്ചു. രാഷ്ട്രീയ കാരണങ്ങളാണ് സന്തോഷ് കുമാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയത്.
Post Your Comments