KeralaNews

അഴിമതിയാരോപണം നേരിടുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ

മാവേലിക്കര: അഴിമതിയാരോപണം നേരിടുന്ന താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടക്കുന്ന സംഭവങ്ങൾ ആരെയും ഞെട്ടിക്കുന്നത്. വെറും 77 രൂപ മാത്രം ഉണ്ടായിരുന്ന ബാങ്ക് ഇടപാടുകാരന്റെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് 28 കോടി രൂപ. അക്കൗണ്ട് ഉടമ പോലും അറിഞ്ഞിട്ടില്ല താൻ ഒരു കോടിശ്വരനായ വിവരം.

സാധാരണക്കാരനായ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ 28 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തുകയായിരുന്നു. തന്റെ അക്കൗണ്ടില്‍ വെറും 77 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴിയും നല്‍കിയിട്ടുണ്ട്. 28.23 കോടി രൂപയുടെ ക്രമക്കേടാണ് സംഭവവുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. ബാങ്ക് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ബാങ്കിലെ വായ്പകള്‍ സംബന്ധിച്ച രേഖകള്‍ കൃത്രിമവും വിശ്വാസയോഗ്യം അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ബാങ്കില്‍ ചിട്ടയായ അക്കൗണ്ട് പരിശോധനകള്‍ നടക്കുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.

പരിശോധനയുടെ അടിസ്ഥാനത്തില്‍ തഴക്കര ശാഖ മൂന്‍ മാനേജര്‍ ജ്യോതി മധു, കാഷ്യര്‍മാരായ ബിന്ദു ജി നായര്‍, കുട്ടിസീമ ശിവം, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യൂ, ബാങ്ക് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. കോണ്‍ഗ്രസാണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button