കോട്ടയം: എല്‍ഡി ക്ലര്‍ക്കിന്റെ ഫോണ്‍ സല്ലാപത്തില്‍ മനംമടുത്ത് വാര്‍ത്തസമ്മേളനം വിളിച്ച യുവതിയുടെ നടപടി ഫലം കണ്ടു. പീരുമേട് താലൂക്ക് ഓഫീസിലെ സുഖചികിത്സയും വേദസൂക്തങ്ങളും ഫ്രീയായി നല്‍കി വന്നിരുന്ന ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മസാജ് ചെയ്തു സിനിമാ നടിയെപ്പോലെയാക്കാമെന്നാണ് യുവതിക്ക് കിട്ടിയ വാഗ്ദാനം. കൊല്ലം ശാസ്തമംഗലത്തില്‍ ഗോപകുമാറാണ്(47)ആണ് മണര്‍കാട് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിനിയായ അരീപ്പറമ്പ ഷൈനീ ജോമോന്റെ പരാതിയിലാണ് ഗോപകുമാര്‍ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
എല്‍ഡി ക്ലാര്‍ക്കായ ഗോപകുമാര്‍ മൊബൈലിലൂടെ സുഖചികിത്സയും വേദസൂക്തങ്ങളും നല്‍കിവന്നിരുന്നത്. ഷൈനി മുംബൈയിലെ ഒരു സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജോലി ചെയ്യുകയാണ്. തങ്ങളുടെ ഏലപ്പാറയുള്ള അഞ്ചേക്കര്‍ വസ്തുവില്‍ വീടു നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍ നടപടിക്കായി പീരുമേട് താലൂക്ക് ഓഫീസില്‍ എത്തിയതോടെയാണ് ഗോപകുമാറിനെ പരിചയപ്പെടുന്നത്.
അപേക്ഷയിലെ തുടര്‍നടപടികള്‍ക്കായി ഗോപകുമാര്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീടാണ് ഫോണ്‍ സല്ലാപം തുടങ്ങിയത്. ഫോണ്‍ വിളി ശൈല്യമായപ്പോള്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഗോപന്റെ ഉദ്ദേശ ലക്ഷ്യം അറിയുന്നതിനായി സംഭാഷണം തുടരാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്തു. അപേക്ഷയെക്കുറിച്ച് ഒന്നും സംസാരിക്കാതെ ഷൈനിയുടെ രൂപത്തെ വര്‍ണ്ണിക്കുകയായിരുന്നു.
ഭര്‍ത്താവിന് ദാമ്പത്യത്തിലുള്ള താല്‍പര്യക്കുറവുണ്ടെങ്കില്‍ അതിന് പരിഹാരക്രിയ നിര്‍ദ്ദേശിക്കലുമാണ് പിന്നീട് നടന്നത്. ഒരു മസാജ് ചികിത്സയിലൂടെ സിനിമാ നടികളെപ്പോലെ സുന്ദരിയാക്കാമെന്നും പറഞ്ഞത്രേ. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും തിരുമ്മലില്‍ തനിക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും പറഞ്ഞു. 40000 രൂപ ആകെ ചെലവ് വരുമെങ്കിലും ഷൈനിക്ക് 2000 രൂപയ്ക്ക് ഇതു നല്‍കാമെന്നും പറഞ്ഞു. സംഭവത്തെ കുറിച്ച് യുവതി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Post Your Comments