കൊച്ചി : അഞ്ചു പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചനയ്ക്ക് സി ബി ഐ കേസെടുത്തു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് സി ബി ഐ കേസെടുത്തത്.നടപടികളുടെ ഭാഗമായി കൊച്ചി സി ജെ എം കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയിൽ 12 പ്രതികളെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു .
2002 ജനവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. പോലീസുകാരുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
Post Your Comments