ബെയ്ജിങ് : കോടതി കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്തു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പിടിച്ചെടുത്ത പനാമ കപ്പലാണ് ചൈനീസ് കോടതി ഓണലൈനില്‍ കൂടി വിറ്റത്. പനാമയില്‍ നിന്നുള്ള മഹോനി എന്ന കപ്പലാണ് ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ വഴി വിറ്റത്. 2016 മെയിലാണ് കപ്പല്‍ ഷാങ്ഹായ് കോടതി പിടിച്ചെടുത്തത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ 31 ഫിലിപ്പിന്‍സുകാരായ തൊഴിലാളികള്‍18 മാസമായി ശമ്പളം ലഭിച്ചിട്ടില്ല എന്ന് കാട്ടി കപ്പലുടമയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായാണ് കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്ത് വിറ്റത്. 12,112 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. 63 തവണ ലേലം വിളി നടന്നു. ഇതാദ്യമയല്ല കോടതി ഓണ്‍ലൈന്‍ വഴി കപ്പല്‍ ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടോബാസ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴി ജപ്തി ചെയ്ത കപ്പല്‍ കോടതി ലേലം ചെയ്ത് വിറ്റിരുന്നു. ഷാങ്ഹായ് മാരിടൈം കോടതിയുടേതാണ് നടപടി. ഹോങ്കോങ് ആസ്ഥാനമായ ഷോങ്ജിയാങ് ഓസിയന്‍ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പല്‍ സ്വന്തമാക്കിയത്. 16.89 മില്യണ്‍ യുവാനാണ്( ഏകദേശം 16.38 കോടി രൂപ) കപ്പലിന്റെ വിലയായി ആലിബാബ ഈടാക്കിയത്.
Post Your Comments