
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് സ്വദേശി വിമലയുടെ മരണം സിപിഎം അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ആർ എസ് എസ്. സംസ്ഥാനത്ത് സി പിഎം അധികാരത്തിലേറിയത് മുതൽ കുട്ടികൾക്കും സ്ത്രീകൾക്കും നേരെ വരെ അതിക്രമം ആണ് അരങ്ങേറുന്നത് എന്ന് ആർ എസ്എസ് സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാർ പ്രസ്താവിച്ചു.സിപിഎം മ്മിന്റെ ഇത്തരം കണ്ണില്ലാത്ത ക്രൂരതക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം രാഷ്ട്രീയത്തിലെ എതിര് ശബ്ദങ്ങളെ കുടുംബത്തോടെ ഉന്മൂലനം ചെയ്യുകയെന്ന സിപിഎം നയമാണു സംസ്ഥാനത്തു നടപ്പാക്കുന്നത് എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.ചുട്ടുകൊല്ലല്‍ നയം സംബന്ധിച്ച് എം.ടി.വാസുദേവന്‍ നായരും സംവിധായകന് കമലും അഭിപ്രായം വ്യക്തമാക്കണം. കമല്‍ പ്രധാനമന്ത്രിക്കു നല്കിയ വിശേഷണം മുഖ്യമന്ത്രിക്കു നല്‍കുമോ എന്നു കൂടി വ്യക്തമാക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments