News

പിണറായി ജനത്തെ പട്ടിണിക്കിടുന്നുവെന്ന് : രമേശ് ചെന്നിത്തല

കാസര്‍കോട്: കേന്ദ്രം കൊടുത്ത അരി പോലും വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിക്കിടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് 16 ലക്ഷം ടണ്‍ അരിയാണു വിതരണം ചെയ്യേണ്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധിക അരി പോലും ലഭ്യമാക്കിയാണ് വിതരണം ചെയ്തിരുന്നത്. അഡീഷനല്‍ അലോട്ട്മെന്റ് പോലും കേന്ദ്രത്തെ സമീപിച്ചു വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പൊതുവിപണിയില്‍ അരിക്ക് 10 രൂപയാണ് കൂടിയത്.
പരാതികള്‍ കീശയിലിട്ടു നടക്കാനല്ലാതെ പരിഹരിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറിയേറ്റ് എകെജി സെന്ററാണെന്നാണ് പിണറായിയുടെ ധാരണ.ഭരിക്കാനറിയാതെ സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന എല്‍ഡിഎഫിലും സിപിഎമ്മിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button