News

ചെഗുവേരയെ പുകഴ്ത്തിയ സി കെ പി യുടെ നിലപാടിൽ ആർ എസ് എസിന് അതൃപ്‌തി

തിരുവനന്തപുരം: ഇടതുപക്ഷ വിപ്ലവ നേതാവ് ചെഗുവേരയെ പുകഴ്ത്തിയ സി കെ പദ്മനാഭന്റെ നിലപാടിൽ ആർ എസ് എസിന് അതൃപ്‌തി. ആര്‍.എസ്.എസ് ഇക്കാര്യത്തിലുള്ള നിലപാട് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ബി ജെ പി യുടെ നേതൃയോഗം തിരുവന്തപുരത്ത് നടക്കുന്നതിനിടെയാണ്‌ ആർ എസ് എസിന്റെ നിലപാട് നേതാക്കളെ അറിയിച്ചത്. സി കെ പദ്മനാഭൻ സി പി എമ്മിനോട് ചായ്‌വ് പ്രകടിപ്പിക്കുന്നതായി ചില ആർ എസ് എസ്സിന്റെ ചില നേതാക്കൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു . അതേസമയം സി കെ പദ്മനാഭനെതിരെയുള്ള നടപടിക്കാര്യത്തിൽ ബി ജെ പി നേതൃയോഗം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബി ജെ പി കേന്ദ്ര ഘടകത്തിലാണ് സി കെ പദ്മനാഭൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സി കെ പദ്മനാഭനെതിരെ നടപടിയെടുക്കാൻ കേന്ദ്രഘടകത്തോട് നിർദേശിക്കാൻ മാത്രമേ സംസ്ഥാന ഘടകത്തിന് കഴിയൂ.
എം.ടി. വാസുദേവന്‍ നായര്‍ ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്‌നേഹിയാണെന്നും ചെഗുവേര തന്റെ ആരാധനാപാത്രമാണെന്നുമാണ് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button