Latest NewsIndia

സ്‌നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്‍പിക്കേണ്ടെതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുപ്രധാന നിർദേശവുമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്‌നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്‍പിക്കേണ്ടെത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്‌നേഹം കൊണ്ടാണ് ചോദ്യം ചെയ്യേണ്ടതെന്നും ഒരിക്കലും മൂര്‍ദ്ദാബാദ് എന്ന വാക്ക് ഉപയോഗിക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുൽ നിർദേശം നൽകുന്നു. റൂര്‍ക്കലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പൊതുപരിപാടിയ്ക്കിടെ മോദിയുടെ പേര് പരാമര്‍ശിച്ചപ്പോൾ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏകസ്വരത്തില്‍ മൂര്‍ദ്ദാബാദ് വിളിച്ചിരുന്നു ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ നിർദേശം.

ഈ വാക്ക് ഉപയോഗിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണ്. സ്‌നേഹത്തിലും അനുകമ്പയിലും വിശ്വസിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നമ്മൾ ഒരിക്കലും ഈ വാക്ക് ഉപയോഗിക്കരുത്. ബിജെപിയെ പരാജയപ്പെടുത്താന്‍ വിദ്വേഷത്തിന്റെ വഴിയിലൂടെ അല്ലാതെ നമുക്ക് സാധിക്കും. മോദിയെ ചോദ്യം ചെയ്യേണ്ടതും പരാജയപ്പെടുത്തേണ്ടതും. സ്‌നേഹം കൊണ്ടാണ്. വെറുപ്പിന്റേതായ യാതൊരു വികാരങ്ങളും നമ്മുടെ മുഖത്ത് പോലും പ്രതിഫലിക്കാന്‍ പാടില്ലെന്നും നമുക്ക് ബിജെപിയെ തോല്‍പിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button