തൃപ്തി ദേശായിയുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിൽ അവർക്കു തുറന്ന കത്തുമായി റെഡി റ്റു വെയിറ്റ് ടീം.
മഹാരാഷ്ട്രയിലെ ചുവന്ന തെരുവിൽ സ്ത്രീകൾ കഷ്ടപ്പെടുമ്പോൾ സ്ത്രീ സമത്വത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ സംഘടനയായ ഭൂമാതാ ബ്രിഗേഡ് എന്ത് നടപടി അല്ലെങ്കിൽ സഹായമാണ് അവർക്കു വേണ്ടി ചെയ്തതെന്നറിയാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്നാണ് ടീമിന്റെ ചോദ്യം.സ്വന്തം സംഘടനാ രെജിസ്റ്റർ ചെയ്ത അതെ നാട്ടിൽ സ്ത്രീകൾ നരകിക്കുമ്പോൾ അവർക്കു വേണ്ടി ഒന്നും ചെയ്യാതെ ക്ഷേത്രങ്ങളിലും മറ്റും പ്രവേശിക്കുന്നത് വെറും ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ എന്നാണു കത്തിൽ ചോദിച്ചിരിക്കുന്നത്. കത്തിന്റെ പൂർണ്ണ രൂപം:
Post Your Comments