കൊല്ലം: കൊല്ലത്ത് പോസ്റ്റല്‍ വഴി വീട്ടമ്മയ്ക്കു വരുന്ന കത്തുകളെല്ലാം കിട്ടുന്നത് പൊട്ടിച്ച നിലയില്‍. കൊല്ലം കൊടുവിള അഞ്ജു ഭവനത്തില്‍ ഡി.കവിതയ്ക്കു വരുന്ന കത്തുകളാണ് പൊട്ടിച്ചതിനു ശേഷം പോസ്റ്റുമാന്‍ വീട്ടിലെത്തിച്ചിരുന്നത്. നിരവധി തവണ ഇത് ശ്രദ്ധയില്‍പ്പെട്ട കവിത പരാതിയുമായി കൊടുവിള പോസ്റ്റ് ഓഫീസിനെ സമീപിക്കുകയായിരുന്നു. കവിതയുടെ ഭര്‍ത്താവിനെ വരുന്ന കത്തുകളും പൊട്ടിച്ച നിലയിലാണ് എത്തിച്ചിരുന്നത്.
പോസ്റ്റ്മാന്‍ തന്നെയാണ് കത്തുകള്‍ പൊട്ടിച്ചിരുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടമ്മയുടെ വിലാസം ശരിക്കും അറിയുവാനായാണ് കത്ത് പൊട്ടിച്ചതെന്നാണ് പോസ്റ്റ്മാന്റെ വിശദീകരണം. എന്നാല്‍ കത്ത് പൊട്ടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണെന്ന് വട്ടമ്മയും നാട്ടുകാരും പറുന്നു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് നാട്ടിലെ ജനപ്രതിനിധിയ്‌ക്കെതിരെ കവിത ദേശീയ പട്ടികജാതി കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎല്‍എ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു.ഇതിന് ശേഷമാണ് കവിതയ്ക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ച നിലയില്‍ ലഭിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനായിരുന്നു പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണോ കത്തിലെന്ന് അറിയുവാനാണ് കത്ത് പൊട്ടിച്ചതെന്നാണ് വീട്ടമ്മയുടേയും നാട്ടുകാരുടേയും സംശയം. സംഭവത്തില്‍ കവിത കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ പരാതി നല്‍കി.
Post Your Comments