ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള വിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. ഭഗവാന്റെ പിന്മുറക്കാരായ പന്തളം രാജകൂടുംബം ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തതോടെ അത് ശിരസാ വഹിച്ചു ലോകമെമ്പാടുമുള്ള വിശ്വാസികൾ. റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുദിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം തെരുവിലേക്കിറങ്ങിയത്.
ഹൈന്ദവാചാരങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ പന്തളത്തെ ഞെട്ടിച്ച് പതിനായിരങ്ങള്‍ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര ഏവരേയും ഞെട്ടിക്കുകയാണ്. ഘോഷയാത്രയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. ഇതിനൊപ്പം ഇന്ത്യയിൽ ഉടനീളമുള്ള മലയാളികൾ ഈ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തെരുവിലിറങ്ങി.തെലങ്കാന, ഡൽഹി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിലെ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്ര നടത്തി.
തെലങ്കാനയിൽ അയ്യപ്പ സേവാ സമിതിയുടെയും റെഡി റ്റു വെയിറ്റ് കാമ്പയിനർമാരിലൊരാളായ സുജ പവിത്രന്റെയും നേതൃത്വത്തിൽ നാമ ജപ ഘോഷയാത്ര നടത്തി. ചടങ്ങിനു മഹിപാൽ റെഡ്ഢി എം എൽ എ, കോർപ്പറേറ്റർ ആദർശ് റെഡ്ഢി തുടങ്ങിയവരും ആശംസകൾ നേർന്നു. ബി എച് ഇ എൽ അയ്യപ്പ സേവാ സമിതിയുടെ ഗുരു സ്വാമി ശ്രീ മണവാളൻ നാമ ജപ യാത്ര ഉത്ഘാടനം ചെയ്തു. ബി എച് ഇ എൽ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച യാത്ര ചന്ദാനഗർ ലിംഗംപളളി വഴി തിരികെ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ അവസാനിച്ചു.
അതിനു ശേഷം ഭക്ത ജനങ്ങൾക്കായി പ്രത്യേക പൂജയും നടന്നു. ബി എച് ഇ എൽ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ വെച്ച് കേട്ട് മുറുക്കി പോകുന്ന ഭക്ത ജനങ്ങളിൽ യുവതികൾക്ക് കെട്ടു മുറുക്കുന്നതല്ലെന്നു ഗുരുസ്വാമി പ്രഖ്യാപിച്ചു. തെലുഗു ആചാരവും യുവതികൾ മല ചവിട്ടുന്നതിനെ എതിർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
ബി എച് ഇ എൽ, ലിംഗംപള്ളി മേഖലകളിലെ മലയാളി അസോസിയേഷനുകളായ സൗഹൃദ കലാവേദി അസോസിയേഷൻ,നായർ വെൽഫെയർ അസോസിയേഷൻ, ശ്രീനാരായണ സോഷ്യോ എഡ്യൂക്കേഷൻ, ബി എച് ഇ എൽ കേരള സമാജം തുടങ്ങിയ കൂട്ടായ്മകളിലെ ഭക്തജനങ്ങൾ പങ്കെടുത്തു.
വീഡിയോ:
<
Post Your Comments