
ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകയായ യുവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി ബിജെപി വേദിയിൽ. സമീപവാസിയായ സിപിഎം നേതാവ് ഉള്‍പ്പെടുന്ന സംഘം മര്‍ദ്ദിച്ചുവെന്നും, ഭര്‍ത്താവിനെതിരെ പോലിസിനെ കൊണ്ട് കള്ളക്കേസ് എടുപ്പിച്ചുവെന്നും സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം കൂടിയായ നെടുമങ്ങാട് സ്വദേശി നിമ പറയുന്നു.
തത്വമസി സ്വാമി ശരണം.
വിധി കോടതിയുടേതാവാം പക്ഷേ തീരുമാനം പെണ്ണിന്റേയാ..നിത്യ ബ്രഹ്മചാരിയായ ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യ ദര്‍ശനം ലഭിക്കാന്‍ 50 വയസ്സുവരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ് എന്ന ഫേസ്ബുക്ക് പോസ്റ്റാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്ന് നിമ പറയുന്നു. സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഉപവാസ സമരവേദിയിലെത്തി നിമ തനിക്ക് ഇതുവരെ വിശ്വസിച്ചിരുന്ന പാര്‍ട്ടിയില്‍ നിന്നേറ്റ അനുഭവം വിവരിച്ചു.
Post Your Comments