ലക്നൗ : നോട്ടു നിരോധനം മൂലം രാജ്യത്തെ 90 ശതമാനം ആളുകളും അസ്ഥിപഞ്ജരങ്ങൾ ആയെന്നും കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വഞ്ചകരാണെന്നും ബി എസ് പി നേതാവ് മായാവതി.നോട്ടു നിരോധനത്തിന്റെ പരിണത ഫലങ്ങൾ ബിജെപി നിയമ സഭാ തെരഞ്ഞെടുപ്പിൽ അനുഭവിക്കാൻ പോകുന്നതേയുള്ളെന്നും അവർ മുന്നറിയിപ്പ് നൽകി.
ലക്നോവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അവര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.നോട്ട് നിരോധിക്കലിനുശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തു വന്നു മോദി രാജ്യത്തോടു വ്യക്തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.ഉത്തര്‍പ്രദേശില്‍ ബിഎസ്പി അധികാരത്തിലെത്തുമെന്നും അവർ പറഞ്ഞു.
Post Your Comments