ദില്ലി: ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം ആദ്യമായി തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന രീതി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന് ധോണി പറഞ്ഞു. അതുകൊണ്ടാണ് താന്‍ ഏകദിന-ടി-20 നായകസ്ഥാനം ഒഴിഞ്ഞതെന്നും ധോണി മാധ്യമങ്ങളോട് പറഞ്ഞു. ഏകദിന, ടി20 നായകസ്ഥാനമെന്നത് വലിയ വെല്ലുവിളിയല്ലെന്നും വിരാട് കൊഹ്ലിക്ക് അത് കൈകാര്യം ചെയ്യാനാവുമെന്നും ധോണി പറഞ്ഞു.
കൊഹ്ലിയുമായി എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന ചോദ്യത്തിന് ഏത് ടീമിലെയും വിക്കറ്റ് കീപ്പര്‍ ടീമിന്റെ സ്വാഭാവിക വൈസ് ക്യാപ്റ്റനാണെന്ന് ധോണി പറഞ്ഞു. കീപ്പറെന്ന നിലയില്‍ അയാള്‍ക്ക് കളിയെക്കുറിച്ചും ഫീല്‍ഡ് പൊസിഷനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകുമെന്നും ധോണി വ്യക്തമാക്കി
Post Your Comments