ആലുവ: തീർത്ഥാടന കേന്ദ്രമായ ആലുവ മണപ്പുറത്തു പരിസരവാസികൾക്കും തീർത്ഥാടകർക്കും തലവേദനയായി ഭിക്ഷാടകരുടെ ഒരു കൂട്ടം തന്നെ തമ്പടിക്കുന്നു.അന്യ സംസ്ഥാനക്കാരായ ഭിക്ഷാടകരാണ് ഇതെല്ലാം.ഏകദേശം അൻപതോളം ആളുകൾ ദേവസ്വം ബോർഡിന്റെ വരാന്തയിലും പരിസര പ്രദേശങ്ങളിലും രാത്രി തമ്പടിക്കുന്നു. പകൽ പോലീസ് പട്രോളിംഗ് ഉള്ളതിനാൽ പകൽ ആരും ഇവിടെ ഉണ്ടാവില്ല.
രാവിലെ വാഹനങ്ങളിൽ ഇവരെ കൊണ്ടുപോകുകയും രാത്രി തിരിച്ചു എത്തിക്കുകയും ചെയ്യുന്നു എന്നാണു പരിസരവാസികൾ പറയുന്നത്.മണപ്പുറത്തു രാത്രി സൗജന്യ അന്നദാനം ഉള്ളതിനാൽ ദേവസ്വം ഭാരവാഹികൾക്ക് ഇവരെ വിലക്കാനും കഴിയുന്നില്ല.
പൊലീസ് എയ്ഡ് പോസ്റ്റ് വന്നശേഷം മണപ്പുറത്തു ലഹരിമരുന്ന് ഇടപാടുകൾ കുറഞ്ഞു. എന്നാൽ സാമൂഹിക വിരുദ്ധരുടെയും ഭിക്ഷാടകരുടെയും ശല്യമാണ് ഇപ്പോൾ ഉള്ളത്. ഇതര സംസ്ഥാന ഭിക്ഷാടകർ പിടികൂടി അവരുടെ നാട്ടിലേക്ക് വിടുകയോ അഗതി മന്ദിരങ്ങളിൽ അയക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments