ആലുവ: പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി. ബലിര്‍പ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം പൂര്‍ണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. വെള്ളമിറങ്ങിയതോടെ ചെളിനീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷമാണ് ബലിത്തറകള്‍ ഒരുക്കിയത്.
Read Also; വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments