![](/wp-content/uploads/2025/02/op.webp)
കൊച്ചി: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്യുകയും വീട്ടിൽ വരുന്നത് വിലക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
read also: മഹാകുംഭമേളയ്ക്ക് ട്രെയിനില്‍ കയറാനായില്ല’; ട്രെയിന്‍ തകര്‍ത്ത് യാത്രക്കാര്‍
ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞു നിർത്തി പെട്രോൾ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി
Post Your Comments