KeralaLatest NewsNews

കടയിലേയ്ക്ക് ആളുകള്‍ എത്തുന്നില്ല,ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

എറണാകുളം: ആലുവയില്‍ ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ. ആലുവ പറവൂര്‍ കവല ദേശീയപാതയില്‍ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോര്‍ഡ് ആണ് കടയുടമ എടുത്ത് മാറ്റിയത്. കടയുടമ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.

Read Also: കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും: സ്റ്റോപ്പുകളും സമയക്രമവും അറിയാം

വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കൊണ്ട് കടയിലേക്ക് ആളുകള്‍ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടയുടമ ബോര്‍ഡുകള്‍ നീക്കം ചെയ്തത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ അന്വേഷിച്ച് അടിയന്തരമായി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി.

അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഗതാഗത കുരുക്ക് രൂക്ഷമയതോടെ മന്ത്രി സ്ഥലം നേരിട്ടെത്തി പരിശോധിച്ചായിരുന്നു ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button