ആലുവ: ഐ ബെല്‍ എന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന തോട്ടുമുഖത്തെ ഇലക്ട്രോണിക് കടയില്‍ വൻ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കടയുടെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
പ്രദേശവാസികളാണ് ആദ്യം തീ കണ്ടത്. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍, അഗ്നിരക്ഷാസേനാംഗങ്ങള്ക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.
read also: പരിസ്ഥിതി നിയമലംഘനങ്ങൾക്ക് കനത്ത പിഴ പ്രഖ്യാപിച്ച് സൗദി : തെറ്റ് ചെയ്യുന്ന വിദേശികളെ നാടുകടത്തും
ഇലക്ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post Your Comments