ശ്രീനഗര്‍: അഫ്‌സൽ ഗുരുവിന്റെ മകന് മികച്ച വിജയം. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകനായ ഗാലിബ് ഗുരുവിന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. 500-ല്‍ 475 മാര്‍ക്കോടെയാണ് ഗാലിബിന്റെ വിജയം. 95 ശതമാനം മാര്‍ക്ക് നേടിയ ഗാലിബിന് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡാണ് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഗാലിബിന്റെ വിജയം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഗാലിബ് മികച്ച വിജയം നേടിയത് എന്നതാണ് ഇതിന് കാരണം. കുടുംബവും അധ്യാപകരുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഗാലിബ് പറയുന്നത്. ഡോക്ടറാകാനാണ് തനിക്ക് ആഗ്രഹമെന്ന് നേരത്തേ ഗാലിബ് പറഞ്ഞിരുന്നു. പപ്പയോടും ഇക്കാര്യം പറഞ്ഞിരുന്നു. നന്നായി പരിശ്രമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. കാണാനായി ജയിലില്‍ പോകുന്ന അവസരങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയാറെന്നും ഗാലിബ് പറയുന്നു.
എന്നാല്‍ ഗാലിബിന്റെ കുടുംബം ഗാലിബ് നേടിയ മികച്ച വിജയത്തെ കുറിച്ച പ്രതികരിക്കാന്‍ തയ്യാറായില്ല. സമാധാനമായി ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം ഭാര്യ തബാസം ഗുരു പറഞ്ഞത്. പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ അഫ്‌സല്‍ ഗുരു അറസ്റ്റിലാകുമ്പോള്‍ ലാഗിബിന് വെറും രണ്ട് വയസു മാത്രമായിരുന്നു പ്രായം
Post Your Comments