NewsGulf

ഒമാനിലെ ആശുപത്രികളും ക്യാഷ്‌ലെസ്സ് വ്യവസ്ഥയിലേക്ക്

ഒമാനിലെ സർക്കാർ ആശുപത്രികളും,പോളി ക്ലിനിക്കുകളും ക്യാഷ്‌ലെസ്സ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നു. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇനിമുതൽ ബാങ്ക് കാർഡുകൾവഴി മാത്രമായിരിക്കും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും പണമിടപാടുകൾ നടക്കുക.

ഒമാൻ റോയല്‍ ഹോസ്പിറ്റല്‍, അല്‍ നാദ ഹോസ്പിറ്റല്‍, സീബ് പോളി ക്ലിനിക്ക് എന്നിവിടങ്ങളില്‍ കാർഡുകൾ സ്വീകരിച്ചുതുടങ്ങി. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പണം നേരിട്ട് അടയ്ക്കാവുന്നതാണ്. കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കിയതിന് പിന്നാലെയാണ് ആരോഗ്യ മേഖലയിലെ ഇലട്രോണിക്‌ വത്കരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button